unni-menon

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ഗായകനാണ് ഉണ്ണി മേനോൻ. മലയാളികൾ ഹൃദയത്തിലേറ്റിയ നിരവധി ഗാനങ്ങൾ ഉണ്ണി മേനോന്റേതായുണ്ട്. ഗായകൻ അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. മലയാള സിനിമയിലെ യുവ അഭിനേത്രി കൈക്കുഞ്ഞായിരുന്നപ്പോൾ കൈകളിൽ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പും അതിനൊപ്പമുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. നമ്മുടെയൊക്കെ ഇഷ്ടനായിക കൈക്കുഞ്ഞായിരുന്നപ്പോൾ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ഗായകൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉണ്ണിയുടെ ഭാര്യയും അമ്മ ഗംഗയും കുഞ്ഞ് മംമ്‌തയും ഉള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Golden Memories : നമ്മുടെയൊക്കെ ഇഷ്ടനായിക മംമ്ത മോഹൻദാസ് കൈക്കുഞ്ഞായിരുന്നപ്പോൾ എടുത്ത ഒരു ചിത്രം . രണ്ടാമത്തെ ചിത്രത്തിൽ എന്റെ ഭാര്യ സഷിലക്കൊപ്പം കുഞ്ഞു മംമ്തയും അമ്മ ഗംഗയും . 1985ൽ ബഹറിനിൽ