dileep-manju

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച സുപ്രധാന ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരുക്കുന്നത്.

കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്. കോടതിയില്‍ വിചാരണ നടക്കുമ്പോൾ എങ്ങനെയുള്ള മൊഴികള്‍ നൽകണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. മഞ്ജു മദ്യപിക്കാറുണ്ടോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നുമാണ് അനൂപ് മറുപടി നൽകിയത്.

എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ദിലീപ് കഴിഞ്ഞ പത്തുവർഷമായി മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നുണ്ട്.

'വീട്ടില്‍നിന്ന് പോകുന്നതിന് മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്ന് പറഞ്ഞതല്ലാതെ വേറൊന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വച്ച് തര്‍ക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണം' - അഭിഭാഷകൻ അനൂപിനോട് പറഞ്ഞു.

കൂടാതെ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് ഊന്നൽ നൽകുന്നതിനാവശ്യമായ മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നത് ശബ്ദരേഖയിലുണ്ട്.

സംഭവം നടന്ന ദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു. കൂടുതലായി ഇനി എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതിയെന്നും ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്.

ദിലീപിന് ശത്രുക്കൾ ഉണ്ടെന്ന് കോടതിയിൽ മൊഴി കൊടുക്കാനും അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നുണ്ട്. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. ഗുരുവായൂരിൽ നടന്ന ഡാൻസ് പ്രോ​ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണ‌മെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, തനിക്കെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചാണ് വിധി പറഞ്ഞത്.

കേസിൽ ദി​ലീ​പാണ് ​ഒ​ന്നാം​ ​പ്ര​തി​. സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​ടി.​എ​ൻ.​ ​സു​രാ​ജ്,​ ​ബ​ന്ധു​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട്,​ ​ആ​ലു​വ​യി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ശ​ര​ത്,​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ൻ​ ​സാ​യ് ​ശ​ങ്ക​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​തി​ക​ൾ.

കേസ് സി.ബി.ഐ.ക്ക് വിടാനും ഹൈക്കോടതി തയ്യാറായിട്ടില്ല. കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു.