food

നല്ല നാടൻ ഊണ് ഏവർക്കും പ്രിയപ്പെട്ടതാണ്. ഒപ്പം രുചികരമായ മീൻ കറിയും കൂടിയുണ്ടെങ്കിൽ നാവിൽ കപ്പലോടും. ഇത്തവണ സാൾട്ട് ആൻഡ് പെപ്പറിൽ ഉഗ്രൻ ഒരു നാടൻ ഊണാണ് അവതരിപ്പിക്കുന്നത്. ഊണിനൊപ്പം നല്ല എരിവും പുളിയുമുള്ള തേങ്ങ വറുത്തരച്ച മാന്തൾ കറിയും, എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന കാ തോരനും ഉണ്ടാക്കുന്നവിധവും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. മാന്തൾ മീൻ ഇതുവരെ കഴിച്ചിട്ടില്ലാത്തവർക്കും ആദ്യമായി മീൻ കറി പരീക്ഷിക്കാൻ പോകുന്നവർക്കും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിധത്തിലാണ് വീഡിയോ. ചോറിനൊപ്പം കഴിക്കാവുന്ന രുചികരമായ ഈ കറികൾ തയാറാക്കുന്നതെങ്ങനെയെന്നറിയാൻ വീഡിയോ കാണാം.