vasthu

ഏറെ നാളത്തെ അധ്വാനത്തിനും കഷ്ടപ്പാടുകൾക്കും ശേഷമാണ് പലരും തങ്ങളുടെ സ്വപ്ന ഗൃഹം പണിയുന്നത്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും സ്വരൂപിച്ചു കൂട്ടിയും പണിയുന്ന വീട്ടിൽ സ്വസ്ഥതയും സമാധാനവും ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവർ ഇന്നേറെയാണ്. വാസ്‌തു ശാസ്ത്രം അനുശാസിക്കുന്നതിന് വിരുദ്ധമായി വീട് പണിയുന്നത് സമാധാനവും ഉയർച്ചയും നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഴമക്കാരും പറയുന്നു. പുതിയ വീട് പണിയുമ്പോഴും പഴയത് പുതുക്കി പണിയുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരും.

1. വീടിന്റെ വടക്ക് കിഴക്കു ഭാഗം എപ്പോഴും തുറന്നുകിടക്കുന്നതാണ് ഉത്തമം. ഇവിടം ശബ്ദകോലാഹലങ്ങൾ ഒഴിഞ്ഞും സൂക്ഷിക്കണം. വടക്കുഭാഗത്ത് ഗോവണിയോ ടോയ്‌ലറ്റോ അടുക്കളയോ നിർമിക്കരുത്.

2. വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയെ അഭിമുഖീകരിക്കുന്ന രീതിയിലാണ് പണവും ആഭരണങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാരയോ ഷെൽഫോ സ്ഥാപിക്കേണ്ടത്. ഇത്തരത്തിൽ അല്ലെങ്കിൽ തെക്കു പടിഞ്ഞാറ് ദിശയിലോ തെക്ക് ദിശയിലോ അലമാര സ്ഥാപിച്ചതിന് ശേഷം വടക്ക് ദിശയിലേക്ക് അലമാരയുടെ വാതിൽ തുറക്കുന്ന രീതിയിൽ ക്രമീകരിക്കണം. ഇപ്രകാരം ചെയ്യുന്നത് വീട്ടിൽ സമ്പത്ത് നിറയാൻ സഹായിക്കും.

3. പൂർണമായും അടച്ചുവച്ചാലും വെള്ളം ഇറ്റിറ്റ് വീഴുന്ന പൈപ്പുകൾ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ മാറ്റണം. സമ്പത്തിൽ ഇത്തരത്തിൽ ചോർച്ചയുണ്ടാവാൻ ഇത് കാരണമാവും.

4. വടക്കുപടിഞ്ഞാറ് ഭാഗത്ത് അടുക്കള പണിയുന്നത് കുടുംബത്തിൽ അനാരോഗ്യവും ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവുന്നതിനും കാരണമാവും. വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് അടുക്കള വരുന്നതാണ് ഉത്തമം. ഇത് സാമ്പത്തിക അഭിവൃദ്ധിയ്ക്ക് സഹായിക്കും.

5. ഭവനത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽ ടോയ്‌ലറ്റ് നിർമിക്കുന്നത് ധനനഷ്ടത്തിന് ഇടയാക്കും.

6. വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ വസ്തുക്കളും സൂക്ഷിക്കുന്നത് തൊഴിലിൽ നിപുണതയും ഏകോപനവും കൈവരുന്നതിന് സഹായകമാവും.