
കായംകുളം: പുതുപ്പള്ളി രാഘവന്റെ സ്മരണാർത്ഥം ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് മജീഷ്യൻ ഗോപിനാഥ് മുതുകാട് അർഹനായി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പുതുപ്പള്ളി രാഘവന്റെ 22-ാം ചരമദിനമായ 27ന് രാവിലെ 11ന് കായംകുളം പുതുപ്പള്ളി രാഘവൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ശാസ്ത്ര - സാമൂഹ്യ പ്രതിബദ്ധതയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുമാണ് മുതുകാടിനെ അവാർഡിന് അർഹനാക്കിയത്.