manoj-mammootty

നന്നായി വസ്ത്രം ധരിക്കാൻ ഏറെ ഇഷ്‌ടമുള്ളയാളാണ് താനെന്ന് നടൻ മനോജ് കെ ജയൻ. ഇക്കാര്യത്തിൽ സ്വാധീനിച്ചത് സ്വന്തം അമ്മയും നടൻ മമ്മൂട്ടിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'അമ്മ നല്ല ഡ്രസ് സെൻസ് ഉള്ള ആളായിരുന്നു. അമ്മയ‌്ക്ക് അന്ന് ഒരു വിളിപ്പേരുണ്ടായിരുന്നു; ശീമാട്ടി. കാരണം അന്ന് ഡെയ്‌ലി സാരി മാറ്റി ഉടുക്കുന്ന ആളായിരുന്നു അമ്മ. ആ പാഷൻ തന്നെയാണ് എനിക്ക് കിട്ടിയത്. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ എന്റെ ആകെയുള്ള ക്രേസ് മാളിലൊക്കെ കറങ്ങി കണ്ണിലുടക്കുന്ന വസ്‌ത്രങ്ങൾ വാങ്ങാറുണ്ട്. കാശ് അൽപം കൂടുതലാണെങ്കിലും അത് നോക്കാറില്ല. സിനിമയിൽ വന്നപ്പോൾ മമ്മൂക്കയും വളരെ സ്വാധീനിച്ചു'.

അഭിമുഖത്തിന്റെ പൂർണരൂപം-