
മുംബയ്: പ്രശസ്ത തെന്നിന്ത്യൻ നായിക കാജൽ അഗർവാൾ അമ്മയായി. ദേശീയ മാദ്ധ്യമങ്ങളാണ് കാജൽ - കിച്ലു ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ നടിയോ കുടുംബവുമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചില ചിത്രങ്ങൾ കാജൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
ഗർഭിണിയായിരുന്ന സമയത്തെ എല്ലാ വിശേഷങ്ങളും കാജൽ തന്റെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ നവജാത ശിശുവിനെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന തരത്തിലുള്ള സെലിബ്രിറ്റികളുടെ പുതിയ ട്രെൻഡ് കാജലും പിന്തുടരാനാണ് സാദ്ധ്യത. പ്രസവ വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ശേഷവും ഇതിനെകുറിച്ച് താരമോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി പ്രതികരിക്കാത്തത് ഈയൊരു സാദ്ധ്യതയിലേക്കും വിരൽചൂണ്ടുന്നുണ്ട്.
2020 ലെ ലോക്ക്ഡൗൺ കാലത്താണ് കാജൽ അഗർവാളും ഗൗതം കീച്‌ലുവും വിവാഹിതരാകുന്നത്. ജനുവരി 8 നാണ് താരം ഗർഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്