fg

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ വീണ്ടും കുറച്ച്​ ഐ.എം.എഫ്​. 2022 സാമ്പത്തിക വർഷത്തിൽ 9 ശതമാനം നിരക്കിലായിരിക്കും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ വളരുകയെന്നാണ്​ ഐ.എം.എഫിന്റെ​ പ്രവചനം. നേരത്തെ 9.5 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥ വളരുമെന്നായിരുന്നു ഏജൻസി വ്യക്​തമാക്കിയിരുന്നത്​. അതേസമയം,​ 8.2ശതമാനം വളർച്ചയാണ് 2023 സാമ്പത്തികവർഷത്തിൽ ഐ.എം.എഫ് പ്രവചിച്ചിരിക്കുന്നത്. ജനുവരിയിലെ വളർച്ചാ പ്രതീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ,​ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെക്കുറിച്ചുള്ള ഐ.എം.എഫിന്റെ പ്രവചനങ്ങളിൽ ഏറ്റവും കുത്തനെയുള്ള കുറവാണിത്. ഉയർന്ന ചരക്കുവില സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിക്കുമെന്നും ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,​ 2022 സാമ്പത്തികവർഷത്തിലെ ആഗോള വളർച്ചാ പ്രതീക്ഷ നേരത്തെ പ്രവചിച്ചിരുന്ന 4.4 ശതമാനത്തിൽനിന്ന് 3.6 ശതമാനമാക്കിയും വെട്ടിക്കുറച്ചിട്ടുണ്ട്. ചരക്കുവിലയിലെ ചാഞ്ചാട്ടം,​ വിതരണശൃഖലയിലെ തടസം,​ റഷ്യ-യുക്രെയിൻ സംഘർഷം തുടങ്ങിയവ ആഗോള സാമ്പത്തിക വളർച്ചാ സാദ്ധ്യതകളെ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ഐ.എം.എഫ് ചൂണ്ടിക്കാണിച്ചു.