adil-ali

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചതിന് മിമിക്രി കലാകാരൻ ആദിൽ അലിയെ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ചെന്നാണ് യുവാവിനെതിരെയുള്ള ആരോപണം.

പ്രധാനമന്ത്രിയെ അനുകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അനുകരിക്കുന്നതിനൊപ്പം ചില അശ്ലീല പരാമർശങ്ങളും ഇയാൾ നടത്തിയതായി പൊലീസ് പറയുന്നു. മദ്ധ്യപ്രദേശിലെ ഓംതി പൊലീസാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കലാപശ്രമത്തിനെതിരെയുള്ള ഐപിസി 153എ, അശ്ലീലഭാഷാപ്രയോഗത്തിനെതിരെയുള്ള ഐപിസി 294 എന്നിവയാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അനുകരിച്ചുകൊണ്ട് റോഡിലൂടെ നടന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് എ എസ് പി എസ് ബാഗൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കുമെതിരെ അശ്ലീലപരാമർശങ്ങളും ഇയാൾ നടത്തിയിരുന്നെന്ന് ബാഗൽ വ്യക്തമാക്കി.

So the police in India doesn't take suo moto cognisance when genocide calls are given against Muslim man. But a Muslim man Adil Ali was arrested in Jabalpur for mimicking the walk of Modi and Amit Shah. pic.twitter.com/hhgKmvp5Oy

— Waquar Hasan (@WaqarHasan1231) April 18, 2022