
മുംബയ്: ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐ പി എൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ അവസ്ഥ പരുങ്ങലിൽ. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന അവസ്ഥയിലാണ് ആർ സി ബി.
ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ബാംഗ്ളൂരിന് തിരിച്ചടിയായത്. ഓവറിന്റെ അഞ്ചാം പന്തിൽ ഓപ്പണർ അനുജ് റാവത്തും തൊട്ടടുത്ത പന്തിൽ വിരാട് കൊഹ്‌ലിയും പുറത്തായതാണ് ബാംഗ്ളൂരിന് തിരിച്ചടിയായത്. ഇതിൽ കൊഹ്‌ലിയുടെ വിക്കറ്റാണ് ആർ സി ബിയ്ക്ക് കനത്ത പ്രഹരമേകിയത്.
ഓഫ്സ്റ്റംപിന് പുറത്ത് ഷോർട്ട് ലെംഗ്തിൽ വന്ന പന്ത് അടിച്ചകറ്റാനുള്ള കൊഹ്ലിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഉയർത്തിയടിച്ച കൊഹ്‌ലിയെ ബാക്ക്‌വേഡ് പോയിന്റിൽ ഹൂഡ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെ വന്ന ഗ്ളെൻ മാക്സ്‌വെല്ലും സുയാഷ് പ്രഭുദേശായിയും ഉടനെ പുറത്താകുകയായിരുന്നു. 33 റൺസെടുത്ത ഓപ്പണർ ഫാഫ് ഡുപ്ളെസിയും 15 റൺസെടുത്ത ഷഹബാസ് അഹമദുമാണ് ക്രീസിൽ.