barcelona

കാമ്പ്‌നൂ: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാർഡിസ് ഏകപക്ഷീയമായ ഒരുഗോളിന് അട്ടിമറിച്ചു. 48-ാം മിനിട്ടിൽ ലൂക്കാസ് പെരസാണ് കാർഡിസിന്റെ വിജയഗോൾ നേടിയത്. കാമ്പ് നൂവിൽ കാർഡിസിന്റെ ആദ്യജയമാണിത്.