
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
(പുലർച്ചെ 1 മണി 38 മിനിറ്റ് 23 സെക്കന്റ് വരെ അനിഴം നക്ഷത്രം. ശേഷം രാത്രി 11 മണി 40 മിനിറ്റ് 46 സെക്കന്റ് വരെ കേട്ട നക്ഷത്രം. ശേഷം മൂലം നക്ഷത്രം )
അശ്വതി: കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും,വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, തൊഴിലിൽ അഭിവൃദ്ധിയും നേട്ടങ്ങളും, യാത്രയിൽ നേട്ടം, ധനപ്രാപ്തി.
ഭരണി: ആഗ്രഹിച്ച അംഗീകാരവും പദവിയും ലഭിക്കും. പൊതുവെ മെച്ചപ്പെട്ട കാലമാണ്, ഭാര്യയുടെ വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും, ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.
കാർത്തിക: കുടുംബ ജീവിതം സന്തോഷകരമാകും, പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും,
ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും.
രോഹിണി: ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും, പുതിയ വാഹനം വാങ്ങുന്നതിന് തയ്യാറെടുക്കും, തീർത്ഥയാത്രയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കും, പ്രവൃത്തികളിൽ വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത.
മകയിരം: വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്, കുടുംബ ജീവിതം സന്തോകരമായി മാറും, ആരോഗ്യം കാര്യത്തിൽ ഭയപ്പെടാനില്ല, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.
തിരുവാതിര: ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും, ആരോഗ്യം തൃപ്തികരം ആണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും, അപവാദം മാറികിട്ടും, ആത്മവിശ്വാസം വർദ്ധിക്കും, ദൂരയാത്രകൾ ഫലപ്രദമാകും, സന്താനങ്ങൾക്ക് പേരും പെരുമയും വർദ്ധിക്കും.
പുണർതം: പലതരം പ്രതിബന്ധങ്ങൾ നേരിടുമെങ്കിലും ഈശ്വരാധീനത്താൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവില്ല, ചെലവ് നിയന്ത്രിക്കണം, ഉത്കണ്ഠയും ആശങ്കയും പാടില്ല, ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം.
പൂയം: ആലോചനയില്ലാത്ത പ്രവൃത്തികൾ സാമ്പത്തികമായി കുഴപ്പത്തിലാക്കും, എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം തേടണം, അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.
ആയില്യം: സ്വന്തം നിഷ്‌കളങ്കതയാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധ വേണം, നേത്ര,വാത സംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്, മനസ്സിൽ നിന്നും വേണ്ടാത്ത ചിന്തകൾ എടുത്തു കളയണം, വിശ്വാസ വഞ്ചന നേരിടും, ശത്രുക്കൾ വർദ്ധിക്കും, മാനസ്സീകവും ശാരീരികവുമായി അസ്വസ്ഥതകൾ.
മകം: പലതരം ബുദ്ധിമുട്ടുകൾ നേരിടുമെങ്കിലും ബുദ്ധിപൂർവമുള്ള നീക്കങ്ങളിലൂടെ അതെല്ലാം പരിഹരിക്കും, എടുത്തു ചാടാതെയും അലസത കൂടാതെയും പ്രവർത്തിച്ചാൽ ഗുണാനുഭവങ്ങൾ ഉണ്ടാകും, എല്ലാവരും ശത്രുതയോടെ പെരുമാറും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും.
പൂരം: വിലപിടിപ്പുള്ള രേഖകൾ ആഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം, അനാവശ്യ യാത്രകൾ കുറയ്ക്കണം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം, ധനപരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണ്ടുന്ന സമയം.
ഉത്രം: സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനും അധ്വാനഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്, പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക, കുടുംബത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും,പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
അത്തം: കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, അവിവാഹിതരുടെ വിവാഹം നടക്കും, ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തും, പങ്കുകച്ചവടം ലാഭകരമാകും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലിസ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും നേടും.
ചിത്തിര: ആരോഗ്യനില തൃപ്തികരം, പുതിയ ജോലി ലഭിക്കും, കുടുംബ സുഖം, പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും, കുടുംബത്തിൽ സമാധാനം നിലനിൽക്കും, മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.
ചോതി : സാമ്പത്തിക പുരോഗതി കൈവരിക്കും, യാത്രകൾ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്, നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു കിട്ടും. പ്രവർത്തിവിജയം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാവും.
വിശാഖം: ആരോഗ്യം തൃപ്തികരമാണ്, മുടങ്ങിക്കിടന്ന സംഗതികൾ പുനരാരംഭിക്കും, വീട് മോടി പിടിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ അനുഭവത്തിൽ വരും, പ്രയത്നങ്ങൾ സഫലമാകും.
അനിഴം: വീട്ടിൽ ഐശ്വര്യം സന്തോഷവും നിലനിൽക്കും, പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും, വരുമാനം വർദ്ധിക്കും, പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ.
കേട്ട: ദൈവാധീനം കുറഞ്ഞ സമയമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്, വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാവും, പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും.
മൂലം: സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ചിലരെ തള്ളി പറയേണ്ടി വരും, ഔദ്യോഗിക രംഗത്ത് പലതരം ബുദ്ധിമുട്ടുകളും ഉണ്ടാകാം, അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക, അപവാദം കേൾക്കാനും ഇടയുണ്ട്, യാത്രകളും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങൾ വളരെ പ്രതികൂലമാകും.
പൂരാടം: കുടുംബത്തിൽ എല്ലാവരോടും സ്‌നേഹത്തോടെയും ദയയോടെയും പെരുമാറുക, കള്ളന്മാരെയും ശതുക്കളെയും കരുതിയിരിക്കുക, വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം, അപമാനം നേരിടേണ്ടി വരും, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
ഉത്രാടം: ഭൂമിസംബന്ധിച്ച് അവകാശ തർക്കം പരിഹരിക്കുക, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ വളരും, മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ നോക്കണം, വ്യവഹാര പരാജയം, സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
തിരുവോണം: ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക, സാമ്പത്തിക നഷ്ടം സംഭവിക്കും, ആരോഗ്യപരമായി മോശപ്പെട്ട സമയം, വിശ്വസ്തർ അവശ്യ സമയത്ത് സഹായിക്കില്ല, സഹായം നൽകിയവരിൽ നിന്നു പോലുമുണ്ടാകുന്ന വിപരീതാനുഭവങ്ങൾ മനഃക്ലേശത്തിനു വഴിയൊരുക്കും, ദുർവാശികൾ ഒഴിവാക്കുക, ജാമ്യം നിൽക്കുക മൂലമോ സാക്ഷി പറയുക നിമിത്തമോ കുഴപ്പങ്ങളുണ്ടാകാം. അതിനാൽ അവയിൽ നിന്നു ബോധപൂർവം മാറി നിൽക്കേണ്ടതാണ്.
അവിട്ടം: സാഹസിക പ്രവർത്തനങ്ങൾ നടത്താതിരിക്കുക, വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, ആരെയും അന്ധമായി വിശ്വസിക്കരുത്, മറ്റുള്ളവരെ സഹായിക്കാനായി ചെയ്യുന്ന പ്രവർത്തികൾ തനിക്കു തന്നെ പ്രതികൂലമായി ബാധിക്കും,
മിത്രങ്ങൾ ശത്രുക്കൾ ആകും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും.
ചതയം: ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, അകന്നു നിന്നവർ അനുകൂലികളാകും, കുടുംബത്തിൽ ഐശ്വര്യവും നിലനിൽക്കും. ദീർഘകാലപ്രതീക്ഷകൾ സഫലമാകും.
പൂരുരുട്ടാതി: മറവി മൂലം കുഴപ്പം, യാത്രവേളകളിൽ വിലപിടിപ്പുള്ള സാമഗ്രികളുടെ നഷ്ടം, കള്ളക്കേസിൽ പ്രതിയാക്കൽ എന്നിവയ്ക്ക് സാദ്ധ്യത കൂടുതലാണ്, കടബാധ്യതകൾ വർദ്ധിക്കും, ആപത്തുകൾ അപ്രതീക്ഷിതമായി കടന്നു വരും, കർമ്മ മണ്ഡലത്തിൽ വിഷമതകൾ, ലഹരിയോട് അമിതമായി താല്പര്യം, അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, മാനസിക സമ്മർദം കുറയ്ക്കാനായി വൈദ്യസഹായം തേടും.
ഉത്രട്ടാതി: ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാദ്ധ്യതയുണ്ട്, ബന്ധുക്കളുടെ സഹായം ഗുണകരമാകും, നിയമ പ്രശ്‌നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും, യാത്രമൂലം നേട്ടം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം.
രേവതി: പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാദ്ധ്യതയുണ്ട്, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, ഏറെക്കാലമായി കാത്തിരുന്ന ചില ആഗ്രഹങ്ങൾ സഫലമാകും, ശമ്പള വർദ്ധനവ് ഉണ്ടാകും, സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം.