
ആലപ്പുഴ: എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി ആർ.എസ്.രാഹുൽരാജിനേയും സെക്രട്ടറിയായി പി.കബീറിനെയും രണ്ട് ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

നന്ദു ജോസഫ്, എ.ഷിനാഫ്, കണ്ണൻ എസ്.ലാൽ, ടി.ടി.മീനൂട്ടി, നാദിറ മെഹ്രിൻ (വൈസ് പ്രസിഡന്റുമാർ), എ.ആധിൻ, സി.കെ.ബിജിത്ത് ലാൽ, ബിപിൻ എബ്രഹാം, ശ്രേയ രതീഷ്, അസ്ലംഷാ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രാവിലെ നടന്ന വിദ്യാഭ്യാസ സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.