joseph

കണ്ണൂർ: പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികളൊരുക്കിയിട്ടുണ്ടെന്ന് തലശേരി അതിരൂപതാ ആ‌ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി. തീവ്രവാദ സംഘടനകൾ സംഘടിതമായിത്തന്നെ പെൺകുട്ടികളെ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി മതംമാറ്റുകയാണ്. വിഷയത്തിൽ എൻഐഎയുടെ അന്വേഷണം പ്രഹസനമായിരുന്നെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.

ലൗ ജിഹാദിന് നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം സർക്കാർ നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. തീവ്രവാദ നിലപാടുള‌ളവരാണ് വിഷയത്തിന് പിന്നിൽ. ഇത് ക്രിസ്‌ത്യൻ- മുസ്ളീം വിഷങ്ങൾക്കിടയിലെ വിഷയമായി കാണരുത്. താമരശേരി മുൻ എംഎൽഎ ജോർജ് എം. തോമസിനെയും ബിഷപ് വിമർശിച്ചു. അദ്ദേഹം നിലപാട് മാറ്റിയത് പൊതുസമൂഹത്തിൽ സംശയത്തിന് ഇടയാക്കും. സഹകരിക്കാവുന്ന മേഖലകളിൽ ഇടത് പക്ഷവുമായി സഹകരിക്കും.

കോടഞ്ചേരിയിൽ ജോയ്‌സ്‌നയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാർ ഗൗരവമായി കാണണമെന്നും മാർ ജോസഫ് പാംപ്ളാനി പറഞ്ഞു.