
കൊച്ചി: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ തോമസ് ആന്റണി, രാമമംഗലം കോട്ടപ്പുറം താനുവേലിൽ ബിജു എബ്രഹാം(48) എന്നിവരാണ് മരിച്ചത്.
ബോട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാനിറങ്ങിയ ബിജു വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. ബിജുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് തോമസ് ആന്റണി അപകടത്തിൽപ്പെട്ടത്. മരിച്ച ബിജു ഏതാനും വർഷങ്ങളായി കുടുംബസമേതം ഡാലസിൽ താമസിക്കുകയാണ്. ബിജുവിന്റെ മാതാപിതാക്കളായ എബ്രഹാമും വത്സമ്മയും രണ്ട് വർഷമായി ഇവർക്കൊപ്പം അമേരിക്കയിലാണ് താമസം. ഡാലസിൽ നഴ്സായ രാമമംഗലം നെട്ടൂപ്പാടം പുല്ല്യാട്ടുകുടിയിൽ സവിതയാണ് ഭാര്യ. മക്കൾ- ഡിലൻ, എയ്ഡൻ, റയാൻ.