ksrtc

പാലക്കാട്: സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന കെ.എസ്‌.ആർ.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു. ദേശീയപാതയിൽ പാലക്കാട് കണ്ണന്നൂരിലാണ് ബസ് അപകടമുണ്ടാക്കിയത്.

കണ്ണാടി സ്വദേശിയായ ചെല്ലമ്മയാണ് മരണപ്പെട്ടത്. വീട്ടമ്മയെ ഇടിച്ചിട്ടും ബസ് നിര്‍ത്താതെ മുന്നോട്ട് പോയി. നാട്ടുകാർ ഇടപെട്ട് ബസ് തടഞ്ഞിടുകയായിരുന്നു.