
തിരുവനന്തപുരം: മുസ്ലീം ലീഗ് നിൽക്കുന്നിടത്ത് ഉറച്ച് നിൽക്കുന്ന പാർട്ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചർച്ചയിലോ ഇല്ല. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂനപക്ഷ വർഗീയത ഉയർത്തുന്നവർ ലീഗിന്റെ ശത്രുക്കളാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, എസ് ഡി പി ഐ ലീഗിന്റെ ആജന്മശത്രുക്കളാണെന്ന് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. മുന്നണി ശക്തിപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.