
ആലിയ ഭട്ടിന്റെയും രൺബീറിന്റെയും വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടു. എന്നാൽ ഫാഷൻ ലോകത്ത് ഇവർ തന്നെയാണ് ഇപ്പോഴും ചർച്ച. നടി മെഹന്ദിക്ക് ധരിച്ച വസ്ത്രമാണ് ആരാധകരെ ഏറെ ആകർഷിച്ചത്.
ഗുജറാത്ത്, കാഞ്ചീപുരം, കാശ്മീർ തുടങ്ങി രാജ്യത്തെ വിവിധ കോണുകളിൽ നിന്നുമെത്തിച്ച 180 തുണി കഷ്ണങ്ങൾ ഉപയോഗിച്ചാണ് മനീഷ് മൽഹോത്ര ഈ വസ്ത്രം ഒരുക്കിയത്. മിജ്വാനിലെ സ്ത്രീകള്‍ 125 ദിവസം കൊണ്ടാണ് ലെഹംഗ തയ്യാറാക്കിയത്.
കാശ്മീരി-ചിങ്കാരി നൂലുകൾ ഉപയോഗിച്ചു നെയ്ത ലെഹംഗയിൽ വധുവായ ആലിയയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞ ബ്ലൗസിനും നിരവധി സവിശേഷതകൾ ഉണ്ട്. സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നക്ഷി, കോറ പൂക്കൾ, കച്ചില്‍ നിന്നുള്ള വിന്‍റേജ് സ്വർണ സീക്വിനുകളും ചേർന്ന ബ്ലൗസ് നടിയുടെ ഭംഗി കൂട്ടുന്നു.