തിരുവനന്തപുരം: കേരള മുസ്ളിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച ബദർ സന്ദേശ സദ് റംസാൻ റിലീഫ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. നസീർ ഹുസൈൻ അദ്ധ്യക്ഷനായി. കേരള മുസ്ളിം യുവജന ഫെഡറേഷൻ പൂന്തുറ യൂണിറ്റ് പ്രഖ്യാപനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു. മാഹീൻ ഹസ്രത്ത് പുനലൂർ, അഡ്വ.എ.എം.കെ. നൗഫൽ, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, പ്രൊഫ.കെ.വൈ. മുഹമ്മദ് കുഞ്ഞ്, ഹുസൈൻ മൗലവി, ഇസ്മായിൽ മൗലവി, ദാക്കീർ ഹുസൈൻ മൗലവി, എം.എ. താജ്, എം. ലിയാക്കത്തലി, വൈ.എം.താജുദ്ദീൻ, അൽ അമീൻ റഹ്മാനി, പനച്ചമൂട് സെയ്യദ്, ഷാഹുൽ ഹമീദ് കുറുവാണി, ഹനീഫ കണിയാപുരം തുടങ്ങിയവർ സംസാരിച്ചു.