kodikunnil-suresh

തിരുവനന്തപുരം:റെയിൽവേ യാത്രക്കാർ നേരിടുന്ന ദുരിതം പരിഹരിക്കാൻ ദക്ഷിണറെയിൽവേ ജനറൽ മാനേജരുമായി ഇന്ന് ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.അറിയിച്ചു. കൊവിഡ് കാലത്ത് നിറുത്തിയ പാസഞ്ചർ, മെമു സർവ്വീസുകൾ പുനരാരംഭിക്കാത്തത് ഹ്രസ്വദൂര യാത്രക്കാർക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. നാളെ ഡൽഹിയിൽ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ഉന്നയിക്കും.