k-swift

താമരശേരി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. ഇന്നലെ രാവിലെ ഏഴ് മണിയോടെ ദേശീയപാതയിൽ കൈതപ്പൊയിൽ പാലത്തിന് സമീപം നിറുത്തിയിട്ട ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.

ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ചില്ലുകൾക്ക് വിള്ളൽ വീണു. തിരുവനന്തപുരത്ത് നിന്നു

മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

ജില്ലയിൽ മൂന്നാംതവണയാണ് സ്വിഫ്റ്റ് അപകടത്തിൽപ്പെടുന്നത്.