crime

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്ക്. ശ്രീകാര്യം കാര്യവട്ടം സിപിഎം കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണമേറ്റത്.


വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചത്. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് കേസെടുത്തു.