thumba

ഓണമെന്നു കേട്ടാൽ ആദ്യം മനസിലേയ്ക്കോടി വരുന്ന ചെടികളിലൊന്നാണ് തുമ്പ. എന്നാൽ ഓണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് തുമ്പച്ചെടി. വിരശല്യവും ദഹന സംബന്ധവുമായ പ്രശ്നങ്ങളകറ്റാൻ ഉത്തമമാണ് തുമ്പപ്പൂ.

തുമ്പപ്പൂ ഒരു പിടിയെടുത്ത് വെള്ളത്തുണിയിൽ കിഴി കെട്ടുക. ഇത് പാലിലിട്ടു തിളപ്പിച്ച് ഈ പാൽ കുട്ടികൾക്കു നൽകുന്നത് കുട്ടികളിലെ വിര ശല്യം ഒഴിവാക്കാനും വയറു വേദന അകറ്റാനും സഹായിക്കും. നെഞ്ചെരിച്ചിൽ ഉള്ളവർ തുമ്പപ്പൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. തുമ്പപ്പൂവും ഇലയും ഇട്ട് കാച്ചിയ എണ്ണ തേച്ച് കുളിക്കുന്നത് അലർജി സംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. തുമ്പയിലയുടെ നീര് മൂക്കിൽ ഒഴിയ്ക്കുന്നത് കഫക്കെട്ട്,​ തലവേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. തുമ്പയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പ്രസവ ശേഷം കുളിയ്ക്കുന്നത് ശരീരം പെട്ടെന്നു സുഖപ്പെടാനും അണുബാധകൾ തടയാനും സഹായിക്കുന്നു. തുമ്പയുടെ തണ്ടും തുളസിയുടെ തണ്ടും ഒരുമിച്ച് അരച്ചെടുത്ത് ശർക്കര ചേർത്തു കഴിയ്ക്കുന്നത് പനി മാറാൻ നല്ലതാണ്.