
അമേരിക്കയിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ പാസ്‌വേർഡ് കുടുംബാംഗങ്ങൾക്ക് പങ്കുവയ്‌ക്കുന്ന ഉപഭോക്താക്കൾ പ്രത്യേകം പണം നൽകണമെന്ന് അറിയിച്ച് നെറ്റ്‌ഫ്ളിക്‌സ്. വരിക്കാർക്കൊപ്പം താമസിക്കാത്ത അംഗങ്ങളുടെ വിവരങ്ങൾ അവർ നൽകാൻ ആവശ്യപ്പെടുമെന്ന് നെറ്റ്‌ഫ്ളിക്‌സ് അറിയിച്ചു.
നിലവിൽ മാർച്ച് മാസം മുതൽ ഈ സംവിധാനം ചിലെ, കോസ്‌റ്റർ റിക, പെറു എന്നീ രാജ്യങ്ങളിൽ ടെസ്‌റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. വൈകാതെ അമേരിക്ക ഉൾപ്പടെ രാജ്യങ്ങളിൽ ടെസ്‌റ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നാണ് നെറ്റ്‌ഫ്ളിക്‌സ് അറിയിച്ചത്. അടുത്ത 12 മാസം ഈ പരീക്ഷണം തുടരുമെന്നാണ് കമ്പനി നൽകുന്ന വിവരം.
നെറ്റ്‌ഫ്ളിക്‌സ് പാസ്‌വേർഡ് പങ്കിടുന്നത് കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമല്ല എന്നാൽ സൗജന്യമായി ലോഡിംഗ് നിരുത്സാഹപ്പെടുത്താൻ കമ്പനി മുൻവർഷങ്ങളിൽ ശ്രമിച്ചിരുന്നു. നിലവിലെ നിയമങ്ങൾ തെറ്റിക്കാതെ മറ്റെവിടെങ്കിലും താമസിക്കുന്ന രണ്ടുപേരെ അക്കൗണ്ടിൽ ആഡ് ചെയ്യാൻ സബ്സ്‌ക്രൈബർമാർക്ക് സാധിക്കും. അടുത്തകാലത്തുളള സബ്‌സ്‌ക്രിപ്‌ഷൻ വർദ്ധനയ്‌ക്ക് ശേഷം കൂടുതലായുളള വർദ്ധന അക്കൗണ്ട് ഉടമകൾ അംഗീകരിക്കുമോ എന്നത് സംശയമാണ്. ജനുവരിയിലാണ് സബ്‌സ്‌ക്രിപ്‌ഷൻ ചാർജിൽ വർദ്ധനയുണ്ടായത്. വരിക്കാർക്ക് പുതിയ അക്കൗണ്ടിലേക്കോ അധിക സബ് അക്കൗണ്ടുകളിലേക്കോ തങ്ങളുടെ പ്രൊഫൈൽ കൈമാറാനാകും. ഇതിനൊപ്പം ഇവർ കാണുന്ന ഷോകളും കണ്ട ഹിസ്‌റ്ററിയും എല്ലാം മാറ്രാം.
കൊവിഡ് ലോക്ഡൗൺ കാലത്താണ് നെറ്റ്ഫ്ളിക്‌സിന്റെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം കുത്തനെ ഉയർന്നത്. എന്നാൽ നിരക്ക് വർദ്ധന നിലവിൽ വന്നതോടെ വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി കമ്പനി അറിയിച്ചു. 221.6 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഈ വർഷം ആദ്യപാദത്തിൽ നെറ്റ്‌ഫ്ളിക്‌സിനുളളത്. ഈ വർഷം കമ്പനി വരുമാനം 1.6 ബില്യൺ ഡോളറായിരുന്നു. മുൻ വർഷം ഇത് 1.7 ബില്യൺ ഡോളറായിരുന്നു.