love-letter

പലതരത്തിലുള‌ള രസകരമായ സംഗതികൾ സൈബർ ലോകത്ത് വൈറലാകാറുണ്ട്. വീഡിയോകളും ചിത്രങ്ങളുമൊക്കെയാണത്. എന്നാൽ ഒരു പ്രേമലേഖനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. വിശാൽ എന്ന തന്റെ കാമുകന് കാമുകി കുസും എഴുതിയ പ്രണയലേഖനമാണിത്. 10 രൂപ നോട്ടിന്റെ പിന്നിലാണ് പക്ഷെ കുസുമത്തിന് പ്രേമലേഖനമെഴുതാൻ തോന്നിയത്.

വിശാൽ എന്റെ വിവാഹം ഏപ്രിൽ 26നാണ്. എന്നെ വന്ന് വിളിച്ചുകൊണ്ടുപോകൂ. ഞാൻ നിന്നെ സ്‌നേഹിക്കുന്നു. നിന്റെ കുസുമം. എന്നായിരുന്നു പ്രേമലേഖനം. നോട്ടിന് പിന്നിൽ പരാമർശിക്കുന്ന വിശാലിന് അയാളുടെ കുസുമത്തെ കിട്ടുന്നതുവരെ ഈ ലേഖനം പ്രചരിപ്പിക്കണമെന്നാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ പറയുന്നത്. ഇതിനായി ഓരോരുത്തരും അവർ അറിയുന്ന വിശാലിന് ടാഗ് ചെയ്യുന്നുമുണ്ട്. സംഭവം എന്തായാലും വലിയ ചർച്ചാവിഷയമായിട്ടുണ്ട്.

Twitter show your power... 26th April ke Pehle kusum ka Yeh message vishal tak pahuchana hai.. Doh pyaar karne wale ko milana hai.. Please amplify n tag all vishal you know.. 😂 pic.twitter.com/NFbJP7DiUK

— Crime Master Gogo 🇮🇳 (@vipul2777) April 18, 2022