liverpool

ആൻഫീൽഡ് : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വീഴ്ത്തി ലിവർപൂൾ മാഞ്ചസ്റ്രർ സിറ്രിയെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മുഹമ്മദ് സലാ ലിവറിനായി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ലൂയിസ് ഡിയാസ്,​ സാദിയോ മാനേ എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. 32 മത്സരങ്ങളിൽ നിന്ന് ലിവറിന് 76 പോയിന്റാണ് ഉള്ളത്.
ഒരു മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 74 പോയിന്റും. 54 പോയിന്റുള്ള യുണൈറ്രഡ് അഞ്ചാമതാണ്.