കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ വൈകിട്ട് 6.14 ഓടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ഫൈസാബാദിൽ നിന്ന് 117 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.