astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഏപ്രിൽ 21 1197 മേടം 8 വ്യാഴാഴ്ച .

(രാത്രി 9 മണി 50 മിനിറ്റ് 59 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം.)

അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കുന്ന കൂട്ടർ, തികഞ്ഞ ശുദ്ധന്മാരായതിനാൽ മറ്റുള്ളവരാൽ പറ്റിക്കപെടും, കലാ രംഗത്തും നിന്നും കൂടുതൽ ആനുകൂല്യങ്ങൾ അവസരങ്ങൾ, ദേവാലയ ദർശന ഭാഗ്യം.

ഭരണി: ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്‌തി വിശ്വാസം കാണും, വാഹനം,ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവ് കിട്ടാനും യോഗം.

കാർത്തിക: അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.

രോഹിണി: സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, മുൻകോപം നിയന്ത്രിക്കണം, പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയ ദർശനം അത്യാവശ്യം, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും.

മകയിരം: സഞ്ചാരപ്രിയരായിരിക്കും, സ്ത്രീകളോട് കാണിക്കുന്ന അതിയായ താല്‌പര്യം മനപ്രയാസം ഉണ്ടാക്കും, സ്ത്രീകൾക്ക് ക്ഷമ ഇല്ലായ്മയും, പൗരുഷവും കൂടിയിരിക്കും, പ്രണയ കാര്യങ്ങളിൽ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം. ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും.

തിരുവാതിര: ഉന്നതരിൽ നിന്നും വിഷമകരമായ പ്രവർത്തികൾ, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശാബോധം ഉണ്ടാകും, അനാവശ്യ പണച്ചെലവും സമയ നഷ്ടവും.

പുണർതം: പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും, സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ദാമ്പത്യ സുഖം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, രോഗശാന്തിയുണ്ടാകും.

പൂയം: ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവും, മനോധൈര്യം പ്രകടിപ്പിക്കും, രോഗമുക്തി ലഭിക്കും, സന്താനസുഖം, ജോലിയിൽ നിന്നും അവിചാരിത ധന നേട്ടം, ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും ശമനം ഉണ്ടാകും, പരിശ്രമത്തിനു ഫലം ലഭിക്കും.

ആയില്യം: ശത്രു ജയം, പ്രണയകാര്യങ്ങളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, വിവാഹാദി മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ അവസരം കിട്ടും, മനസിന് സന്തോഷവും സമാധാനവും കിട്ടും.

മകം: ഈശ്വരാനുഗ്രഹം, തുടർച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, ആശ്രിതർക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കും, വിവാഹം മൂലം ബന്ധുബലം വർദ്ധിക്കും, ദൂരദേശ വാസം ഗുണകരം ആയിരിക്കും.

പൂരം:സർക്കാരിൽ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, പുതിയ ജോലി ലഭിക്കും, പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.

ഉത്രം: പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തിൽ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, തൊഴിൽ സ്ഥാപനത്തിലെ പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളിൽ താൽപര്യവും അഭിനിവേശവും തോന്നും.

അത്തം: ഗുണാനുഭവങ്ങൾ ധാരാളമായി ലഭിച്ചാലും അതിനിടയിൽ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാൻ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം, ആഗ്രഹസാഫല്ല്യം നേടും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി . സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് വരും.

ചിത്തിര: മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാ ക്ലേശം, പരുഷവാക്കുകൾ പ്രയോഗിക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും, ധനസമമ്പാദനത്തിന് മുൻപ് സ്വീകരിച്ചിരുന്ന നടപടികൾക്ക് ഫലം കണ്ടു തുടങ്ങും.

ചോതി: ബിസിനസിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ച് വരുമാനം കിട്ടില്ല,സ്ത്രീകൾക്ക് ജോലിക്കൂടുതലും അലച്ചിലും., അനിയന്ത്രിതമായ ചെലവുകൾ വിഷമിപ്പിക്കും, സ്ത്രീകൾ മൂലം ചെലവ്, ശത്രു ഭീതിയും പരാജയവും.

വിശാഖം: രേഖാപരമായ ഉറപ്പില്ലാതെ ഒന്നും ചെയ്യരുത്, വളരെയധികം ആലോചിച്ചനോക്കി മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, കുടംബത്തിൽ ഓഹരി സംബന്ധമായ വിവാദങ്ങൾ.

അനിഴം: ദാമ്പത്യ സുഖക്കുറവ്, പലവിധത്തിലുള്ള ക്ലേശങ്ങൾ ആനുഭവിക്കും, രോഗങ്ങൾ മൂർച്ഛിക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച സംഗതികളും ധനവും ലഭിക്കില്ല, പലവിധ പ്രയാസങ്ങൾ അനുഭവത്തിൽ വരും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.

കേട്ട: അപവാദ ഭീതി, ജോലിയിൽ അസ്ഥിരത, ആരെയും വേദനിപ്പിക്കുന്നതിൽ മടി കാണില്ല, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

മൂലം: നിദ്രാസുഖം, അന്യദേശ വാസം,പ്രവർത്തി പരാജയം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം, ആരോഗ്യകാര്യത്തിൽ പലവിധ വിഷമതകൾ,സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, സാമ്പത്തിക കാര്യങ്ങളിൽ കുഴപ്പങ്ങൾ.

പൂരാടം: വാക്ക് പാലിക്കാൻ സാധിക്കും, ആദർശം വിട്ട് ഒന്നും ചെയ്യില്ല, കുടുംബ ചുമതലകൾ ഉത്തരവാദിത്തതോടെ നിറവേറ്റും,ആത്മീയത ഉണ്ടാകും, അധികാര പ്രാപ്തിയും, മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

ഉത്രാടം: ഭാഗ്യം എപ്പോഴും ഉള്ളവർ, സൽസന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ശത്രുക്കളെ പരാജയപ്പെടുത്തും.

തിരുവോണം: വിനോദ യാത്ര, ദേവാലയ ദർശന യോഗം, ബന്ധുസമാഗമം, സുഹൃത്തുക്കൾ മഖേന അധികചിലവ്, എല്ലാവരുടെയും അംഗീകാരങ്ങൾ നേടും, ബന്ധുക്കൾ അനുകൂലരാകും, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ.

അവിട്ടം: ധനപരമായ നേട്ടം,സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്, കുടുംബസുഖം, സന്തോഷം, ഉല്ലാസ യാത്രകൾ, അനുകൂലമായ വിവാഹ ബന്ധം, നല്ലസമയം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും.

ചതയം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം, വ്യാപാരികൾക്ക് നല്ലസമയം, മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കും.

പൂരുരുട്ടാതി: ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും, കർഷകർക്ക് ലാഭം, വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, അകന്നു !*!കഴിഞ്ഞിരുന്നവർ അടുത്ത് വരും.

ഉത്തൃട്ടാതി: വ്യവഹാര വിജയം,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം, സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും, ജനപ്രീതിയും അംഗീകാരവും, കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചതത്വം മാറും.

രേവതി: ദീർഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ജോലിസ്ഥിരമാകും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴിൽ മേന്മ, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിർത്താൻ സാധിക്കും.