delhi

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​ആ​ശ​ങ്ക​ക​ൾ​ക്ക് ​ന​ടു​വി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ് 9 വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ കീഴടക്കി. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ ​പ​ഞ്ചാ​ബ് 20​ ​ഓ​വ​റി​ൽ​ 115​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി. മറുപടിക്കിറങ്ങിയ ഡൽഹി 10.1 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (119/1)​. പുറത്താകാതെ 30 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെ 60 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. പ്രിഥ്വി ഷാ 20 പന്തിൽ 41 റൺസ് നേടി.

നേരത്തേ തു​ട​ക്കം​ ​മു​ത​ൽ​ ​കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​ ​ഡ​ൽ​ഹി​ ​ബൗ​ള​ർ​മാ​ർ​ ​പ​ഞ്ചാ​ബ് ​ബാ​റ്റ​ർ​മാ​രെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഡ​ൽ​ഹി​ക്കാ​യി​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ്,​​​ ​ല​ളി​ത് ​യാ​ദ​വ്,​​​ ​കു​ൽ​ദീ​പ് ​യാ​ദ​വ്,​​​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ 32​ ​റ​ൺ​സെ​ടു​ത്ത​ ​ജി​തേ​ഷ് ​ശ​ർ​മ്മ​യാ​ണ് ​പ​ഞ്ചാ​ബി​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​ക്യാ​പ്ട​ൻ​ ​മാ​യ​ങ്ക് ​അ​ഗ​ർ​വാ​ൾ​ 24​ ​റ​ൺ​സ് ​നേ​ടി.

ഐ.പി.എല്ലിൽ ഇന്ന്

മുംബൈ- ചെന്നൈ

(രാത്രി 7.30 മുതൽ)​