
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേ ഹും മൂസ എന്ന് പേരിട്ടു. ഇന്ന് കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹരീഷ് കണാരൻ, പൂനം ബജ്വ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. സുരേഷ് ഗോപിയും ജിബു ജേക്കബും ആദ്യമായാണ് ഒന്നിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി. തോമസും ചേർന്നാണ് നിർമ്മാണം. റുബീഷ് റെയ്ൻ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം വിഷ്ണു നാരായണൻ.