tharoor

ഡൽഹിലെ ജഹാംഗീർപൂരിൽ അനധികൃത നിർമ്മാണങ്ങൾ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുനിരത്തിയ നടപടിയിൽ പ്രതികരണവുമായി ശശി തരൂർ എം.പി. സമൂഹമാദ്ധ്യമങ്ങളിലെ പോസ്‌റ്റിലൂടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

എല്ലാവരും ഇപ്പോൾ നിസഹായരായി മാറിയിരിക്കുന്നു. ഇപ്പോൾ രാഷ്‌ട്രീയക്കളി വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. തരൂർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ മോദി സ‌ർക്കാർ താറടിച്ചതായും തരൂർ ബുധനാഴ്‌ച പ്രതികരിച്ചിരുന്നു.

മുൻപ് ഹനുമാൻ ജയന്തിയാഘോഷത്തെ തുടർന്ന് ജഹാംഗീർപുരിലെ കലാപത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ പ്രദേശത്തെ അനധികൃത നി‌ർമ്മാണങ്ങൾ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഇതിനെതിരെ വിവിധ പാർട്ടികളിലെ ദേശീയ നേതാക്കൾ രംഗത്ത്‌വന്നു. സുപ്രീംകോടതി പൊളിക്കൽ തടഞ്ഞിരുന്നു. പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും സർക്കാർ വേട്ടയാടുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു.