mg-suresh-kumar

തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ. അനധികൃതമായി കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. ബോർഡ് ചെയർമാൻ ഡോ. ബി അശോകാണ് ഉത്തരവിട്ടത്.

എം എം മണിയുടെയും എ കെ ബാലന്റെയും സ്റ്റാഫ് അംഗമായി സുരേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. മണിയുടെ സ്റ്റാഫായിരുന്ന സമയത്താണ് സുരേഷ് കുമാർ വാഹനം ഉപയോഗിച്ചത്. 21 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസിൽ ഉള്ളത്.

അതേസമയം പിഴ സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. മന്ത്രിയുടെ നിർദേശ പ്രകാരമാണ് വണ്ടി ഓടിച്ചത്. കെ എസ് ഇ ബി എന്നാൽ ചെയർമാൻ മാത്രമല്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.