
ലോകത്തൊട്ടാകെ വെെവിദ്ധ്യമാർന്ന ഒട്ടനവധി വീടുകൾ നാം കാണാറുണ്ട്. വ്യത്യസ്‌തമായ നിറത്തിലും രൂപത്തിലുമുള്ള വീടുകൾ ആളുകൾ പണികഴിക്കാറുണ്ട്. ഇത്തരത്തിൽ വേറിട്ടൊരു വീട് നിർമ്മിച്ചിരിയ്ക്കുകയാണ് ഗ്രീസിൽ.
ഭീമൻ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ളതാണ് വീട്. പ്രധാന നിലയിൽ മതിലില്ല എന്നതാണ് വീടിന്റെ പ്രത്യേകത. വൗലിയാഗ്‌മേനിയുടെ മനോഹരമായ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ 'പൂമ്പാറ്റ വീട്' 6.78 മില്യൺ ഡോളറിനാണ് (52 കോടി രൂപ) വിൽപ്പനയ്‌ക്കെത്തിയത്.
അഞ്ച് കിടപ്പുമുറികൾ, നാല് കുളിമുറികൾ, ഒരു സ്വകാര്യ ബേസ്‌മെന്റ്, ഓപ്പൺ പ്ലാൻ ലിവിംഗ് ഏരിയ, ഇൻഡോർ പൂൾ എന്നിവ വീട്ടിലുണ്ട്. ബട്ടർഫ്ലൈ പാറ്റേണുകളിൽ കൃത്യത വരുത്താൻ സീലിംഗിൽ ഓവൽ ആകൃതിയിലുള്ള ദ്വാരങ്ങൾ ഉപയോഗിച്ച് ചിറകുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
5,381 ചതുരശ്ര അടിയാണ് വിസ്‌തീർണം. മുകളിലത്തെ നിലയിലേക്ക് പോകുന്ന എലിവേറ്ററും ഉണ്ട്.
അകത്തളങ്ങൾ മുഴുവൻ വെള്ള നിറത്തിലാണ്.
ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയിൽ ഒരു ഹോം തിയേറ്ററും മൂന്ന് കിടപ്പുമുറികളും മൂന്ന് അധിക ബാത്ത്റൂമുകളുമുണ്ട്. താഴത്തെ നിലയിൽ കുളത്തിലേയ്‌ക്കും ഔട്ട്ഡോറിലേയ്ക്കും തുറക്കുന്ന ലിവിംഗ്, ഡൈനിംഗ് ഏരിയകൾ പൂമ്പാറ്റ വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
