
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടിയെ കൂടാതെ സൗബിന്‍ ഷാഹിര്‍, നാദിയ മൊയ്‌തു, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നെടുമുടി വേണു, സുദേവ് നായര്‍, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, അബു സലിം, ലെന, കെ.പി.എ.സി ലളിത തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ബൈ സെക്ഷ്വലായിട്ടാണ് ഷൈൻ ചിത്രത്തിൽ അഭിനയിച്ചത്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ, ബൈ സെക്ഷ്വലായി അഭിനയിച്ച ശേഷം ആളുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദ്യമുണ്ടായിട്ടുണ്ടോയെന്ന അവതാരക നടനോട് ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് നടനിപ്പോൾ.
' അതിനെന്താ ഇത്ര പ്രത്യേകത. നിങ്ങൾക്ക് ബൈ സെക്ഷ്വലിനോടും ലെസ്ബിയൻസിനോടും എന്തെങ്കിലും പ്രശ്നമുണ്ടോ. ഇതൊക്കെ ഒരാളുടെ പേഴ്സണലായിട്ടുള്ള കാര്യമാണ്. ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ അത് മനസിലാക്കണം.' - ഷൈൻ പറഞ്ഞു.