amit-shah

ന്യൂഡൽഹി: തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമ്പോൾ ചിലർ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നുണ്ടെന്നും എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ ഐ എ) പതിമൂന്നാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തീവ്രവാദത്തെ വേരോടെ പിഴുതെറിയേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Whenever there're anti-terror operations,some human rights groups raise issue of human rights but I always consider that terrorism is biggest cause of human rights violations. It's imperative to eradicate terrorism from its roots to safeguard human rights:Union Home Min Amit Shah pic.twitter.com/FRLFdPIApx

— ANI (@ANI) April 21, 2022

തീവ്രവാദ ഫണ്ടിംഗിനെതിരെ എടുത്ത നടപടികൾ ജമ്മു കാശ്മീർ പ്രദേശത്ത് തീവ്രവാദം തടയുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്. ഭീകരവാദത്തേക്കാൾ വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടെന്ന് താൻ കരുതുന്നില്ല. മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാർ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. ഇന്ത്യയിൽ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ജമ്മു കാശ്മീരിലെ തീവ്രവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എൻഐഎയെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.