
ഫാഷൻ ലോകത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി ശ്രദ്ധനേടിയിട്ടുള്ളയാളാണ് നടിയും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായ ഉർഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്.
ഇത്തവണ രണ്ട് പാന്റിനൊപ്പം ബാക്‌ലസ് ടോപുമായിട്ടാണ് നടിയെത്തിയിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള രണ്ട് പാന്റുകളാണ് നടി ധരിച്ചത്. ഒരു പാന്റിന് മുകളിൽ മറ്റേ പാന്റ് പിൻ ചെയ്തുവച്ചിരിക്കുകയാണ്. പച്ച നിറത്തിലുള്ള ബാക്‌ലസ് ടോപ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വസ്ത്രം ധരിച്ച് തെരുവിൽ ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.