തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26ന് നാഷണൽ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവിൽ കോടതിയിൽ പരിഗണനയിലുള്ള സിവിൽ കേസുകളും ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകളും മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളും അദാലത്തിൽ പരിഗണിക്കും. മോട്ടോർവാഹന തർക്കപരിഹാര കേസുകൾക്കായുള്ള പ്രാഥമിക ചർച്ചകൾ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിലെ ജസ്റ്റിസ് അന്നാചാണ്ടി മെമ്മോറിയൽ ഹാളിൽ ഇന്നലെ തുടങ്ങി.കൂടുതൽ വിവരങ്ങൾക്ക്: 04712 467700 (തിരുവനന്തപുരം), 04712 220207 (നെയ്യാറ്റിൻകര), 04702 626388 (ആറ്റിങ്ങൽ), 04722 802806 (നെടുമങ്ങാട്)