തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെറ്റീരിയൽസ് മാനേജ്‌മെന്റിന്റെ (ഐ.ഐ.എം.എം) മെറ്റീരിയൽസ് മാനേജ്‌മെന്റ് ദിനം 23ന് വൈകിട്ട് 6.30ന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. വി.എസ്.എസ്.സി ഡയറക്‌ടർ ഡോ. എസ്. ഉണ്ണിക്കൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ ഡോ. കോശി എം. ജോർജ് അദ്ധ്യക്ഷത വഹിക്കും. മെറ്റീരിയൽസ് മാനേജ്‌മെന്റ് രംഗത്തെ മികച്ച സേവനങ്ങൾ കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഐ.എസ്.ആർ.ഒ മുൻ ഡയറക്‌ടർ ഡോ. പി. വി. വെങ്കിടകൃഷ്‌ണന് സമ്മാനിക്കും.