suraj

സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്ന മൂന്നു ചിത്രങ്ങൾ റിലീസിന്. ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ജനഗണമന, എം. പദ്‌മകുമാർ ചിത്രം പത്താം വളവ്, ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ജനഗണമന ഏപ്രിൽ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. പത്താം വളവിൽ സുരാജിനൊപ്പം ഇന്ദ്രജിത്തും നായക വേഷത്തിൽ എത്തുന്നു. മേയ് 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അദിതി രവിയാണ് സുരാജിന്റെ നായിക. ജനഗണമനയും, പത്താം വളവും ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രങ്ങളാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ സജീവൻ എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമാണ് സുരാജിന്. ആൻ അഗസ്റ്റിനാണ് നായിക. മേയ് അവസാനം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.