
സൈജു കുറുപ്പ് നായകനായെത്തുന്ന സസ്പെൻസ് ത്രില്ലർ അന്താക്ഷരി റിലീസിനെത്തുന്നു. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഒടിടിയിലൂടെ ഏപ്രിൽ 22നാണ് റിലീസ് ചെയ്യുന്നത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‌തിരിയ്ക്കുന്നത്. ഗോകുൽ സുരേഷ് നായകനായെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിനു ശേഷം വിപിൻ ഒരുക്കുന്ന ചിത്രമാണിത്.
രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും അന്താക്ഷരിയ്ക്കുണ്ട്. ഇന്ത്യയിൽ സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ത്യയ്‌ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയാണ് ചിത്രം റിലീസാകുന്നത്.
സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസാം അബ്‌ദുൽ ജബ്ബാറാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത്ത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്.
അന്താക്ഷരിയിലെ അടുത്ത അക്ഷരവുമായി അടുത്ത ഇരയുടെ പുറകെ അയാൾ! സൈജു കുറുപ്പ് പോലീസ് കഥാപാത്രമായി എത്തുന്ന സസ്പെൻസ് ത്രില്ലർ അന്താക്ഷരി Apr 22 മുതൽ SonyLIVൽ. #Antakshari #AntakshariOnSonyLIV @Achuapr11 @vipindashb @babluaju @iampriyankanair @Cathyjeethu pic.twitter.com/86Ne7HHjyf
— SonyLIV (@SonyLIV) April 20, 2022