sri-lanka

കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടൺ ഡീസൽ കൂടി നൽകി ഇന്ത്യ. ഏകദേശം 400,000 മെട്രിക് ടണ്ണോളം വരുന്ന വിവിധ ഇന്ധനങ്ങളാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്രീലങ്കയ്ക്ക് സഹായമായി നൽകിയത്.

അതേ സമയം, കഴിഞ്ഞ ദിവസം രംബുക്കാനയിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു.

അതേ സമയം, 1978 മുതൽ രാജ്യത്ത് നിലനിൽക്കുന്ന പ്രസിഡൻഷ്യൽ സംവിധാനം നിറുത്തി ഭരണഘടനാപരമായ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള സംവിധാനം കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി അവതരിപ്പിച്ചു. ബില്ല് എസ്.ജെ.ബി പാർലമെന്റ് സെക്രട്ടറി ജനറലിന് സമർപ്പിച്ചു.