beverages-

തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകൾ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകൾ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2 എന്നിങ്ങനെയാണ് ഷോപ്പുകൾ തുറക്കുന്നത്. തിരക്ക് ഒഴിവാക്കാൻ 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാർശ ചെയ്‌തിരുന്നത്. എന്നാൽ സർക്കാർ ഇത് പൂർണമായി അംഗീകരിച്ചിരുന്നില്ല.