kk

ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഡ്രഗ്‌സ് കൺട്രോൾ ജനറൽ അനുമതി നൽകി. ബയോളജിക്കല്‍ ഇ കമ്പനിയുടെ കോര്‍ബെവാക്‌സ് വാക്‌സിനാണ് അനുമതി നല്‍കിയത്.

അഞ്ചുമുതല്‍ പതിനൊന്നു വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.നിലവില്‍ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്. ജനുവരി 13നാണ് കുട്ടികളില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്.

കോർബെവാക്സിന് നേരത്തെ പ്രായപൂർത്തിയായവരിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. 28 ദിവസത്തെ ഇടവേളകളിലായി രണ്ടു ഡോസ് വാക്സിനാണ് എടുക്കേണ്ടത്,​ ആദ്യ ഡോസ് . 2 മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സൂക്ഷിക്കാൻ കഴിയും.