rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വടക്കൻ കർണാടക മുതൽ കോമറിൻ വരെ നീണ്ട് നിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ ഇപ്പോഴും മഴ തുടരുന്നത്. ഇതിന്റെ ഭാഗമായി ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയെ നേരിടാനുള്ള പൊതു ജാഗ്രതാ നിർദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. മദ്ധ്യ വടക്കൻ ജില്ലകളിൽ മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ലതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കേണ്ടതാണ്.