chintha

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ചിന്താ ജെറോമിനെ പരിഗണിക്കുന്നതായി സൂചന. എന്നാൽ സിപിഎമ്മിൽ നിന്നും ഒരു വിഭാഗത്തിന് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അടുത്തിടെ സംസ്ഥാന സിമിതിയിലേക്ക് എത്തിയ ചിന്തയ‌്ക്ക് പുതിയൊരു പദവി കൂടി നൽകുന്നത് ഇരട്ട പ്രൊമോഷന് തുല്യമാകുമെന്നാണ് ഇവരുടെ വാദം.

ചിന്ത തഴയപ്പെട്ടാൽ മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനും കോഴിക്കോട് മുൻജില്ലാ പ്രസിഡന്റുമായ വി വസീഫ് പ്രസിഡന്റ് ആയേക്കും.

കഴിഞ്ഞ ദിവസം ഇ പി ജയരാജന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷൻ യോഗത്തിൽ വസീഫിന്റെ പേരാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വെച്ചത്. കോഴിക്കോട് നിന്നുള്ള സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം കൂടിയാണ് വസീഫ്.

എന്നാൽ സിപിഎം നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. മികച്ച സംഘാടകനെന്ന നിലയിൽ കഴിവ് തെളിയിച്ച വസീഫിന് ആ നേട്ടം തുണയാകുമെന്നാണ് സൂചന. മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയും പ്രധാനഘടകമാകും.