
തിരുവനന്തപുരം: സിറ്റി പൊലീസ് ജില്ലയിൽ എസ്‌പിസി പദ്ധതി നടപ്പിലാക്കിവരുന്ന സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും 2022 ഏപ്രിൽ, മേയ് മാസങ്ങളില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്യുന്ന എട്ട് പ്രധാനാദ്ധ്യാപകര്‍ക്കും ഒരു അദ്ധ്യാപകനും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ( Student Police Cadet) പദ്ധതി തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയുടെ ആഭിമുഖ്യത്തില്‍ "യാത്രാമംഗളം 2022" എന്ന പേരില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഐ പി എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യുട്ടി കമ്മീഷണര്‍ ഡോ എ നസീം ആമുഖപ്രഭാഷണം നടത്തി.
2022 ഏപ്രിൽ, മേയ് മാസങ്ങളിൽ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ പ്രതാപന്‍ നായര്‍( അസി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ , എസ്‌പിസി പദ്ധതി, കേരളം), ശ്രീ ശ്രീകുമാര്‍(സബ് ഇന്‍സ്പെക്ടര്‍) ശ്രീ ഷാജി( പ്രിന്‍സിപ്പല്‍, ഗവ. മോഡല്‍ എച്ച് എസ് എസ് തൈക്കാട്), ശ്രീ നടരാജന്‍ (പ്രിന്‍സിപ്പല്‍, ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്ഷ്യല്‍ സ്കൂള്‍, വെള്ളായണി), ശ്രീമതി ലീന (പ്രിന്‍സിപ്പല്‍, ഗവ. ഗേള്‍സ് എച്ച് എസ് എസ്, കോട്ടണ്‍ഹില്‍), ശ്രീമതി ഷീജ(ഗവ. ബോയ്സ് എച്ച് എസ് എസ്, കരമന), ശ്രീ സുരേഷ്കുമാര്‍ (ഹെഡ്മാസ്റ്റര്‍, വി. ജി. എച്ച് എസ് എസ് നേമം), ശ്രീ ദിനേഷ്കുമാര്‍ (ഹെഡ്മാസ്റ്റര്‍, വി. വി . എച്ച് എസ് എസ് നേമം) ശ്രീ മധുക്കുട്ടന്‍ (പ്രിന്‍സിപ്പല്‍, ഗവ. എച്ച് എസ് എസ് കമലേശ്വരം), ശ്രീമതി നസീമ ബീവി (ഹെഡ്മിസ്ട്രസ്സ്, ഗവ. മോഡല്‍ ഗേള്‍സ് എച്ച് എസ് എസ് പട്ടം), ശ്രീ സന്തോഷ്കുമാര്‍ (ഗവ. വി എച്ച് എസ് എസ്, വട്ടിയൂര്‍ക്കാവ്) എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. തിരുവനന്തപുരം സിറ്റി എസ് പി സി ജില്ലാ നോഡൽ ഓഫീസര്‍ ശ്രീ ഷീന്‍ തറയില്‍, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ കെ. ഗോപകുമാര്‍, പൊലീസ് ജില്ലയിലെ എസ് പി സി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.