
കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ ചേഷ്‌ടകൾ നമുക്കെപ്പോഴും കൗതുകവും ഇഷ്‌ടവുമുണ്ടാക്കുന്നതാണ്. ആദ്യദിനം സ്‌കൂളിൽ പോകുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ ഇൻസ്‌റ്റഗ്രാമിൽ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. ഹാർലി മേയ് എന്ന കൊച്ചുകുട്ടി സ്‌കൂളിൽ സ്വയം പരിചയപ്പെടുത്തുന്നതിന് പരിശീലിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'ഹായ് അയാം ഹാർലി' എന്ന് കുഞ്ഞ് ഹാർലി തന്റെ പരിഭ്രമം അകറ്റാൻ പരിശീലിക്കുകയാണ്.
ഏകദേശം രണ്ട് ലക്ഷംപേരാണ് വീഡിയോ കണ്ടത്. കാണുന്നവർക്കെല്ലാം ചെറിയൊരു പുഞ്ചിരി മുഖത്ത് വിരിയ്‌ക്കാൻ ഹാർലിയുടെ വീഡിയോയ്‌ക്കായി. 48,000ത്തിലധികം ഫോളോവർമാരാണ് ഇൻസ്‌റ്റ അക്കൗണ്ടിൽ ഹാർലിയ്‌ക്കുളളത്. കുഞ്ഞ് ഹാർലിയ്‌ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നുമെന്ന് വീഡിയോ കണ്ട ചിലർ പറയുന്നു. സ്‌കൂളിൽ നല്ല ദിവസമാകട്ടെയെന്നും നല്ല കൂട്ടുകാർ ലഭിക്കട്ടെയെന്നും മറ്റുചിലർ ആശംസിക്കുന്നുണ്ട്.