
വ്യത്യസ്ഥമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ടെലിവിഷൻ താരമാണ് ഉർഫി ജാവേദ്. മറ്റുള്ലവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളെല്ലാം. എന്നാൽ ഉർഫിയുടെ വസ്ത്രരീതികളെ സെലിബ്രിറ്റികളടക്കം വിമർശിക്കാറുണ്ടെങ്കിലും ആരോപണങ്ങളെയെല്ലാം തള്ലിക്കളഞ്ഞ് പുതിയ പരീക്ഷണങ്ങളുമായി എത്തുകയാണ് അവരുടെ പതിവ്. ഇപ്പോഴിതാ ഉർഫിയുടെ മറ്റൊരു ഫാഷൻ പരീക്ഷണം വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ മുംബയിലെ ഒരു പരിപാടിയിലാണ് ഉർഫി ഈ വേഷത്തിലെത്തിയത്.
ഹോളോഗ്രാം നിറത്തിലുള്ള സുതാര്യമായ പാന്റും ബ്രായുമാണ് ഉർഫി ധരിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ നിരവധി ട്രോളുകളും പ്രചരിക്കാൻ തുടങ്ങി. ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണോ ഫാഷൻ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.