citu

കോഴിക്കോട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു ) സംസ്ഥാന
സമ്മേളനം മേയ് 6,7,8 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേയ് ആറിന് നഗരത്തിൽ പതിനായിരം മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന റാലിയും മുതലക്കുളം മൈതാനിയിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി. യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ലോഗോ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു.