barcelona

കാമ്പ് നൂ : യൂറോപ്പയിലേയും ലാലിഗയിലേയും രണ്ട് ഞെട്ടിക്കുന്ന തോൽവികൾക്ക് ശേഷം ബാഴ്സലോണ വീണ്ടും വിജയവഴിയിൽ. ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ ഏക പക്ഷീയമായ ഒരു ഗോളിന് ബാഴ്സ കീഴടക്കി. പതിനൊന്നാം മിനിട്ടിൽ ഔബമെയാഗാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്. 68 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.